അമിതഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ശരീരഘടന നിലനിർത്തുന്നതിനുമായി ശരിയായ ഭക്ഷണ ശീലങ്ങൾ പിന്തുടരണം. അത്താഴത്തിന് ശേഷം ചെയ്യുന്ന ചില തെറ്റുകൾ ശരീരഭാരം കൂടാൻ കാരണമാകും.
അത്താഴം കഴിഞ്ഞ് ഉടൻ കാപ്പി കുടിക്കുന്ന ദുശ്ശീലം നമ്മളിൽ ചിലർക്കുണ്ട്. എന്നാൽ ഇത് ശരീരഭാരം കൂട്ടും. കാപ്പിയിലെ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
അത്താഴം കഴിച്ച ഉടനെ തന്നെ പോയി കിടക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണം.അതൊരു അനാരോഗ്യകരമായ ശീലമാണ്. അങ്ങനെ ചെയ്യുമ്പോൾ ഭക്ഷണം ദഹിക്കാനുള്ള സമയം ലഭിക്കാതെ പോകുകയും ബാരം വർധിക്കുകയും ചെയ്യും.
ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യകരമാണെങ്കിലും അത്താഴം കഴിച്ചയുടൻ ഇത് ചെയ്യുന്നത് അനാരോഗ്യകരമാണ്. കാരണം ഇത് ദഹനവ്യവസ്ഥയെ സുപ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്നു.
വെള്ളം കുടിക്കുന്നത് ഒരു മോശം ശീലമല്ല, പക്ഷേ അത്താഴത്തിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് ശരീരത്തിന് അപകടകരമാണ്. ഭക്ഷണത്തിനിടയിലും ഭക്ഷണം കഴിച്ച ഉടനെയും വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയിൽ അസ്വസ്ഥതകളുണ്ടാക്കും. അത്താഴം കഴിച്ച് 30 മിനിറ്റിന് ശേഷമെ വെള്ളം കുടിക്കാവുള്ളൂ.
വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും ശരീരത്തിന് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ അത്താഴത്തിന് ശേഷം ഇത് ചെയ്യുന്നത് നിങ്ങളുടെ ഭാരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതല്ല. ഇത് ശരീരവണ്ണം, ഓക്കാനം, മലബന്ധം, ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.