ഹൃദയത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും ഈ ഫലങ്ങൾ
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കിവിയിൽ പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ഹൃദയത്തിൻറെ ആരോഗ്യം മികച്ചതായി സംരക്ഷിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് ആപ്പിൾ.
രക്തസമ്മർദ്ദം സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ബെറികളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ മാതളനാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.