സൗന്ദര്യം, അത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ചർമ്മ സംരക്ഷണത്തിനായി വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെ പലരും വാങ്ങുന്നു. എന്നാൽ ഇനി അത് വേണ്ട. ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.
ചുളിവുകൾ ഒഴിവാക്കാൻ ഉലുവ ചാല കുടിക്കാം. ഒരു ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക.
കെമിക്കലുള്ള മേക്കപ്പ് റിമൂവറിന് പകരം വെളിച്ചെണ്ണയോ വിറ്റാമിൻ ഇയോ ഉപയോഗിച്ച് ദിവസവും മേക്കപ്പ് നീക്കം ചെയ്യുക.
തിളങ്ങുന്ന ചർമ്മത്തിന് സൂര്യകാന്തി വിത്തുകൾ, ബദാം, പിസ്ത, ഫ്ളാക്സ് സീഡുകൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ ഫാറ്റി ആസിഡുകൾ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
മധുരവും ഉപ്പും അമിതമായി കഴിക്കുന്നവർ അൽപം നിയന്ത്രിക്കണം.