മനുഷ്യശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവമാണ് കരൾ. അവശ്യ പോഷകങ്ങളുടെ കലവറ കൂടിയാണിത്. രക്തം, വിറ്റാമിൻ എ, ഡി, ബി 12, ഫോളിക് ആസിഡ് ഇരുമ്പ് എന്നിവയുടെ റിസർവോയറായി കരൾ പ്രവർത്തിക്കുന്നു.
വിവിധ കാരണങ്ങൾ കൊണ്ട് കരൾ തകരാറിലാകാം.അത് അവഗണിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. മദ്യത്തിൻ്റെ അമിതോപയോഗം, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസ് മൂലമുണ്ടാകുന്ന അണുബാധകൾ കരളിന്റെ തകർച്ചയിലേക്ക് നയിക്കുന്നു.
ക്ഷീണം, ബലഹീനത, വിശപ്പില്ലായ്മ, ഓക്കാനം, രോഗിക്ക് ഛർദ്ദി അനുഭവപ്പെടാം, വിളറിയ ത്വക്ക്, അസ്വസ്ഥമായ ഉറക്ക രീതികൾ. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന അവയവമാണ് കരൾ.
വെള്ളം ധാരാളം കുടിയ്ക്കുക. നാരങ്ങാ വെള്ളം, ഗ്രീൻ ടീ, ഇഞ്ചി നാരങ്ങ, മഞ്ഞൾ ചായ, ചമോമൈൽ ടീ, ഗ്രേപ്ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിക്കുന്നത് നല്ലതാണ്.
അവോക്കാഡോയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തിന് ബെസ്റ്റാണ്. ഈ സപ്ലിമെന്ഡറുകൾ വീക്കം കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ചെയ്യുന്നു. അവക്കാഡോ കരളിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും.
കരളിന്റെ ആരോഗ്യത്തിന് ഒലീവ് ഓയിൽ ഉത്തമമാണ്. വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്, മൈറ്റോകോൺഡ്രിയൽ ഡിസ്ഫംഗ്ഷൻ, ഇൻസുലിൻ പ്രതിരോധം എന്നിവ കുറയ്ക്കാൻ മോണോ-അൺസാച്ചുറേറ്റഡ് ഫാറ്റി ഓയിൽ സഹായിക്കുന്നു. ഇത് കരളിനെ സംരക്ഷിക്കുന്നു.
കരൾ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒന്നാണ് കാപ്പി. കരൾ എൻസൈമുകൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ഒരു ഡിടോക്‌സിഫയറായും ആൻ്റിഓക്‌സിഡൻ്റായും പ്രവർത്തിക്കുന്നതാണ് ഗ്രീൻ ടീ. ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.
സാൽമൺ, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങൾ കരൾ കാൻസർ, ഹെപ്പറ്റോസെല്ലുലാർ കാർസിനോമ, ഇൻട്രാഹെപാറ്റിക് ചോലാഞ്ചിയോകാർസിനോമ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
ഒമേഗ 3, ഒമേഗ 6, ആൻ്റി-ഓക്‌സിഡൻ്റ്, ഫാറ്റി ആസിഡ്, പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വാൽനട്സ്.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുന്നവയാണ്.