Warm Water Benefits: നമ്മുടെ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ് വെള്ളം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അനിവാര്യമാണ്.
മനുഷ്യശരീരത്തിന്‍റെ 70 ശതമാനവും വെള്ളത്താൽ നിർമ്മിതമായതിനാൽ ഓരോ വ്യക്തിയും അവരുടെ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന് പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്.
നമ്മുടെ ശരീരത്തിലെ ജലാംശത്തിന്‍റെ കുറവ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ദിവസവും നിശ്ചിത അളവിൽ വെള്ളം കുടിയ്ക്കണം
ചൂടുവെള്ളം കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം നല്‍കും എന്നാണ് പറയുന്നത്. രാവിലെ എഴുന്നേറ്റയുടനെ 2-3 ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്
ആരോഗ്യമുള്ള തിളക്കമാർന്ന ചർമ്മം ലഭിക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളം കുടിക്കുന്ന ശീലം പതിവാക്കുക. വലിയ മാറ്റങ്ങള്‍ കാണുവാന്‍ സാധിക്കും.
ചൂടുവെള്ളം നിങ്ങളുടെ ശരീര താപനില വർദ്ധിപ്പിക്കുകയും നിങ്ങൾ വിയർക്കുകയും ചെയ്യും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും പുറത്തുപോകാന്‍ സഹായിക്കുകയും മുഖക്കുരുവിന്‍റെ വളർച്ച തടയുകയും ചെയ്യുന്നു.
രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ ശക്തമാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുകയും ചെയ്യുന്നു.