കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങൾ അറിയാമോ? ആരോഗ്യത്തിന് മികച്ച പാനീയമാണിത്.
കരിമ്പിൻ ജ്യൂസിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
സുക്രോസ് കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ള കരിമ്പിൻ ജ്യൂസ് ഒരു മികച്ച എനർജി ബൂസ്റ്ററാണ്.
പ്രകൃതിദത്തമായ പഞ്ചസാരയും ഇലക്ട്രോലൈറ്റുകളും അടങ്ങിയ കരിമ്പിൻ ജ്യൂസ് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കരിമ്പിൻ ജ്യൂസ് ഇത് ചർമ്മത്തെ കൂടുതൽ മോയ്സ്ചറൈസ് ചെയ്യുന്നു. ചർമ്മത്തിന്റെ ചെറുപ്പവും നിലനിർത്തും.
നാരുകളും പ്രകൃതിദത്ത് എൻസൈമുകളും അടങ്ങിയ കരിമ്പിൻ ജ്യൂസ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
കാൽസ്യം, മഗ്നീഷ്യം തുടങ്ങി വിറ്റാമിനുകളും ഇരുമ്പുമൊക്കെയായി നിരവധി പോഷകങ്ങൾ അടങ്ങിയതാണ് കരിമ്പിൻ ജ്യൂസ്. ഇത് ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിനും നല്ലതാണ്.
കാൽസ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കും. കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ് കരിമ്പിൻ ജ്യൂസ്.
പൊട്ടാസ്യം അടങ്ങിയ കരിമ്പിൻ ജ്യൂസ് ശരീരത്തിലെ സോഡിയം ലെവൽ നിയന്ത്രിക്കുന്നു. അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക