അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കൊളസ്ട്രോൾ കൂടാൻ കാരണമാകാറുണ്ട്. കൊളസ്ട്രോൾ വർധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.
കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കേണ്ടത് പ്രധാനമാണ്.
ഫ്ലാക്സ് സീഡിൽ ആൽഫ ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുാൻ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകളടങ്ങിയ മത്തി, അയല, സാൽമൺ തുടങ്ങിയ മീനുകൾ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
വെളുത്തുള്ളിയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അല്ലിസിൻ ഉയർന്ന അളവിലടങ്ങിയിട്ടുണ്ട്.
ചീര പോലുള്ള ഇലക്കറികളിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ല്യൂട്ടിൻ, മറ്റ് കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക