ഏറ്റവും മികച്ച ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ ഒന്നായിട്ടാണ് ഇഡ്ഡലിയെ കണക്കാക്കുന്നത്. ഇഡ്ഡലി എന്ന് ഒറ്റ വാക്കില്‍ പറയാമെങ്കിലും, ഇഡ്ഡലി പലവിധമുണ്ട്. 185 ല്‍ പരം തരത്തിലുള്ള ഇഡ്ഡലികളുടെ റെസീപ്പികള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
അരിയും ഉഴുന്നും അരച്ചുണ്ടാക്കുന്ന ഇഡ്ഡലിയാണ് സാധാരണ ഇഡ്ഡലി. ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്ഡലിയ്ക്കൊപ്പം ചട്ണിയോ, സാമ്പാറോ, ചമ്മന്തിപ്പൊടിയോ ഒക്കെ കൂട്ടാം.
സാധാരണ ഇഡ്ഡലിയെ തന്നെ ചമ്മന്തിപ്പൊടിയും മറ്റ് മസാലകളും എല്ലാം ചേര്‍ത്ത് പൊരിച്ചെടുത്താല്‍ നല്ല ഫ്രൈഡ് ഇഡ്ഡലി ആക്കാം. ഒരിത്തിരി നാളികേരം ചിരകിയതും പച്ചക്കറികളും കൊണ്ട് അലങ്കരിച്ചാല്‍ പിന്നേയും ഗംഭീരം.
അരിയും ഉഴുന്നും ചേര്‍ത്തരച്ചാല്‍ മാത്രമല്ല ഇഡ്ഡലിമാവുണ്ടാവുക. അരിയ്ക്ക് പകരം റവ ചേര്‍ത്താലും മതി. അങ്ങനെയെങ്കില്‍ റവ ഇഡ്ഡലി റെഡി.
ഇഡ്ഡലി ഒരു ഹെല്‍ത്തി ഫുഡ് ആണെന്ന് അറിയാമല്ലോ. കുറച്ചുകൂടി ഹെല്‍ത്തി ആക്കണമെങ്കില്‍, അരിയ്ക്ക് പകരം ഓട്സും ഉപയോഗിക്കാം. ഫൈബര്‍ റിച്ച് ഇഡ്ഡലി ലഭിക്കും.
ഉഴുന്നിനൊപ്പം ഏതെങ്കിലും ധാന്യം ചേര്ക്കണമെന്നേ ഉള്ളൂ ഇഡ്ഡലി ഉണ്ടാക്കാന്‍ എന്ന് തോന്നും ചില റെസീപ്പികള്‍ കണ്ടാല്‍. അരിയ്ക്ക് പകരം മില്ലെറ്റ്സ് ഉപയോഗിച്ച് കൂടുതല്‍ ഹെല്‍ത്തിയായ ഇഡ്ഡലി ഉണ്ടാക്കാം.
ഇഡ്ഡലിയ്ക്കൊപ്പം സാമ്പാര്‍ നല്ല കോംബിനേഷനാണ്. വേണമെങ്കില്‍ സാമ്പാര്‍ കഷ്ണങ്ങള്‍ ഇഡ്ഡലിമാവിനൊപ്പം ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കാം. കാരറ്റും ബീന്‍സും ഒക്കെ ആണ് നല്ലത്. വെജിറ്റബിള്‍ ഇഡ്ഡലി തയ്യാര്‍.
ചൈനീസ് രീതികള്‍ വരെ ഇന്ന് ഇഡ്ഡലിയില്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. സെഷ്വാല് സോസ് ഒഴിച്ച് സെഷ്വാന്‍ ഇഡ്ഡലിയും ഉണ്ടാക്കാനാകും എന്നാണ് പാചകവിധി!
പാലക്കാട് ജില്ലയിലെ രാമശ്ശേരി ഇഡ്ഡലി ലോകപ്രശസ്തമാണ്. ശരിക്കും പറഞ്ഞാല്‍, ഇഡ്ഡലിയ്ക്കും ദോശയ്ക്ക് ഇടയില്‍ പെട്ടുപോയ ഒരുതരം ഇഡ്ഡലിയാണിത്. രുചി അതി ഗംഭീരവും.
രാമശ്ശേരി ഇഡ്ഡലി പോലെയുള്ള ഇഡ്ഡലിയിലും സാധാരണ ഇഡ്ഡലിയിലും ഒക്കെ നെയ്യും ചമ്മന്തിപ്പൊടിയും വിതറി തയ്യാറാക്കുന്നതാണ് പൊടി ഇഡ്ഡലി. ഇതിനും വന്‍ ഡിമാന്റ് ആണ്.