ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങൾ
ബ്ലൂ ടീ അഥവാ ശംഖുപുഷ്പം ചായയിൽ ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ബ്ലൂ ടീ സഹായിക്കുന്നു.
തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിച്ച് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞ് കാൻസർ ഉണ്ടാകാനുള്ള സാധ്യത തടയുന്നു.
ബ്ലൂ ടീയുടെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലുടനീളമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ബ്ലൂ ടീ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.