കുടവയറും പൊണ്ണത്തടിയും കുറയ്ക്കാം; ചില സിമ്പിള്‍ ടിപ്സ് ഇതാ
ഇന്ന് പ്രായ വ്യത്യാസമില്ലാതെ യുവാക്കളും മുതിര്‍ന്നവരുമെല്ലാം നേരിടുന്ന പ്രശ്നമാണ് കുടവയറും പൊണ്ണത്തടിയും
ജീവിതശൈലിയിലും ഭക്ഷണ കാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, പ്രത്യേകിച്ച് ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കും
പ്രോട്ടീന്‍, ഫൈബര്‍, അയണ്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക
ജിംനേഷ്യം, യോഗ, ജോഗിംഗ്, റണ്ണിംഗ് തുടങ്ങി എന്തെങ്കിലും വ്യായാമം മുടങ്ങാതെ ചെയ്യാന്‍ ശ്രമിക്കുക
ശരീരഭാരം വര്‍ധിപ്പിക്കുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിനെ തടയാന്‍ ദിവസവും ആവശ്യത്തിനുള്ള ഉറക്കം ഉറപ്പാക്കണം
ഉറങ്ങുന്നതിന് 3-4 മണിക്കൂര്‍ മുമ്പ് ലളിതമായ രീതിയിലുള്ള അത്താഴം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും