ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ ഡിയുടെ കുറവ്. വിറ്റാമിൻ ഡി ശരീരത്തിൽ കൃത്യമായ അളവിൽ ഇല്ലാതിരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമാകുന്നതിനാൽ തന്നെ പലരും ഇന്ന് വിറ്റാമിൻ ഡി ഗുളികകൾ കഴിക്കുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി അനിവാര്യമാണ്. എന്നാൽ ഇത് അമിതമാകുന്നത് കാലക്രമേണ നമ്മുടെ എല്ലുകളെ ബലപ്പെടുത്തുന്നതിന് പകരം ദുർബലമാക്കി മാറ്റുന്നു.
അമിതമായി ശരീരത്തിൽ വിറ്റാമിൻ ഡി അടിഞ്ഞു കൂടുന്നത് നമ്മുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. വിറ്റമിൻ ഡി കുറയുന്നതും ഡിപ്രഷൻ പോലുള്ള അവസ്ഥകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ തന്നെയാണ് അളവ് കൂടുന്നതും. ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്.
അമിതമായ അളവിൽ വിറ്റാമിൻ ഡി ഗുളികകൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. അതിനാൽ വിറ്റാമിൻ ഡി അമിതമായി അളവിൽ കഴിക്കാതിരിക്കുക.
വൈറ്റമിൻ ഡി ഗുളികകളുടെ അമിതമായ ഉപയോഗം രക്തത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ അവസ്ഥയെ ഹൈപ്പർ കാൽസേമിയ എന്നറിയപ്പെടുന്നു.
വൈറ്റമിൻ ഡി ഗുളികകൾ കഴിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. തന്മൂലം ശരീരത്തിൽ ജലാംശം ഇല്ലാതാകുന്നു. അതിനാൽ വിറ്റാമിൻ ഡി കഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക.
അമിതമായി വിറ്റാമിൻ ഡി കഴിക്കുന്നത് ശരീരത്തിൽ വൃക്കസംബന്ധമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഗുളികകൾ കഴിക്കുക.
പ്രതിദിനം 15% വിറ്റാമിൻ മാത്രമേ ആവശ്യമുള്ളു അതിനാൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക(ശ്രദ്ദിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല)