വൈകി മാത്രം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ചില അപകടങ്ങൾ കാത്തിരിക്കുന്നുണ്ട്
വൈകി കഴിക്കുന്നവരിൽ ഭൂരിഭാഗവും രാത്രി 12 മണിക്കും 1 മണിക്കും കഴിക്കുന്നവരാണെന്നാണ് പഠനം. ഇവർക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ നേരെ കട്ടിലിലേക്കാണ് കിടക്കുക, ഇത് അമിതവണ്ണം വർദ്ധിപ്പിക്കുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ബിപി, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ അപകടകരമായ രോഗങ്ങൾക്ക് കാരണമാകും
വൈകി ഭക്ഷണം കഴിക്കുന്നവർക്ക് തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്
ദിവസവും രാത്രി 9-ന് മുമ്പെങ്കിലും അത്താഴം കഴിക്കണം. ഒപ്പം മെനുവിൽ കഫീൻ, മദ്യം എന്നിവ ഒഴിവാക്കണം. അർദ്ധരാത്രിയിൽ വിശപ്പ് തോന്നിയാലും ലഘുഭക്ഷണം കഴിക്കുക. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)