പഞ്ചസാരയെ വെളുത്ത നിറത്തിലുള്ള വിഷമായാണ് കണക്കാക്കുന്നത്. ഇത് നിത്യേന കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല.
പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ദിവസമുള്ള പഞ്ചസാരയുടെ ഉപയോഗം നമ്മെ വിഷാദരോഗത്തിലേക്ക് നയിക്കുന്നു.
ഉയർന്ന പഞ്ചസാര ഉപഭോഗം ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇതെല്ലാം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
പഞ്ചസാര മുഖക്കുരു വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവുകളുടെയും വർദ്ധനവ് എണ്ണ ഉൽപാദനവും ആൻഡ്രോജൻ സ്രവവും വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു , ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു.
ഉയർന്ന പഞ്ചസാര ഉപയോഗം ഉള്ളവരിൽ അർബുദത്തിനുള്ള സാധ്യത വർദ്ധിക്കുന്നു.
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് സന്ധി സംബന്ധമായ രോഗങ്ങൾക്ക് കാരണമാകും.
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും വേഗത്തിൽ വർദ്ധിപ്പിക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.