ശൈത്യകാലത്ത് ഓറഞ്ച് കഴിക്കുന്നതിൻറെ പാർശ്വഫലങ്ങൾ
ഓറഞ്ചിൻറെ അസിഡിറ്റി പല്ലിൻറെ സെൻസിവിറ്റിക്ക് കാരണമായേക്കാം. പ്രത്യേകിച്ച് പതിവായി കഴിക്കുകയാണെങ്കിൽ.
ഓറഞ്ച് അസിഡിറ്റി ഉള്ളതാണ്. ആസിഡ് റിഫ്ലക്സ് പ്രശ്നങ്ങൾ ഉള്ളവർക്ക് അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വർധിപ്പിക്കും.
ചില മരുന്നുകളിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഓറഞ്ച് കഴിക്കുന്നത് വഴി പ്രതിപ്രവർത്തനം ഉണ്ടാകാം.
ചില ആളുകൾക്ക് ഓറഞ്ച് കഴിച്ചതിന് ശേഷം വയറിൽ അസ്വസ്ഥത, ഗ്യാസ് എന്നിവ അനുഭവപ്പെടാറുണ്ട്.
ഓറഞ്ചിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ള വ്യക്തികൾക്ക് ഇത് ദോഷം ചെയ്യും.
ധാരാളം ഓറഞ്ച് കഴിക്കുകയോ അമിതമായി ഓറഞ്ച് ജ്യൂസ് കഴിക്കുകയോ ചെയ്യുന്നത് കലോറി ഉപഭോഗം വർധിപ്പിക്കും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.
മൈഗ്രെയിൻ സാധ്യതയുള്ളവർക്ക് ഓറഞ്ചിലെ ടെറാമിൻ ചിലപ്പോൾ തലവേദനയ്ക്ക് കാരണമായേക്കാം.
ഓറഞ്ചിലെ ഉയർന്ന ഫൈബർ ഉള്ളടക്കം പോഷക സമ്പുഷ്ട ഗുണം നൽകും. ഇത് അമിതമായി കഴിക്കുകയാണെങ്കിൽ വയറിളക്കത്തിന് കാരണമാകും.