വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിച്ചാൽ ഇതാണ് ദോഷം, അറിയാം...
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണമെന്നപോലെ ചില ദോഷവശങ്ങൾ കൂടിയുണ്ട്
വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതിൻ്റെ പാർശ്വഫലമാണ് ആസിഡ് റിഫ്ലക്സ്
നാരങ്ങയുടെ ഉയർന്ന അസിഡിറ്റി നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ ആസിഡ് റിഫ്ലക്‌സിന് ഇടയാക്കും. അസിഡിറ്റി പ്രശ്നമുള്ളവർ വെറുംവയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക
വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതിൻ്റെ പ്രധാന പാർശ്വഫലങ്ങളിലൊന്നാണ് പല്ലിൻ്റെ ഇനാമൽ തേയ്മാനം. നാരങ്ങാ വെള്ളത്തിന്റെ അസിഡിറ്റി പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ബ്രഷ് ചെയ്യുന്നതിന് മുൻപ് നാരങ്ങ വെള്ളം കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ചിലരിൽ വയറിന് അസ്വസ്ഥത ഉണ്ടാക്കും. ഇത് ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കും
നാരങ്ങ വെള്ളം ചില ആൻറിബയോട്ടിക്കുകളുടെയും തൈറോയ്ഡ് മരുന്നുകളുടെയും ആഗിരണത്തെ തടസ്സപ്പെടുത്തും. നിങ്ങൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് മൈഗ്രേന്‍, തലവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു
ചില വ്യക്തികൾക്ക് നാരങ്ങ അലർജി ഉണ്ടാക്കും. അലർജി ലക്ഷണങ്ങളിൽ ചൊറിച്ചിൽ, വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടും. ഈ ലക്ഷണങ്ങളിൽ എന്തെങ്കിലും ഉണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.