റാസ്ബെറിയുടെ ഗുണങ്ങൾ അറിയാം
റാസ്ബെറിയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിയ്ക്കും ഓർമ്മശക്തിക്കും നല്ലതാണ്.
നാരുകളുടെ നല്ല ഉറവിടമാണ് റാസ്ബെറി. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
റാസ്ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും.
റാസ്ബെറിയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്.
റാസ്ബെറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്.
മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കുന്ന സംയുക്തങ്ങൾ റാസ്ബെറിയിൽ അടങ്ങിയിട്ടുണ്ട്.
ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് റാസ്ബെറി.