ഉരുളക്കിഴങ്ങിനെ പച്ചക്കറികളുടെ രാജാവ് എന്നാണ് വിളിയ്ക്കുന്നത്. ഉരുളക്കിഴങ്ങ് കഴിച്ചാല്‍ വണ്ണം കൂടുമെന്ന ഭയം ഇതിനെ എല്ലാവരും തഴയാന്‍ കാരണമായി.
ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും അടങ്ങിയിരിയ്ക്കുന്നതിനാല്‍ ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും.
രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സഹായകമാണ്. അതായത്, ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയുമെന്ന് സാരം.
ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ കോശങ്ങളുടെ വളർച്ച തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സുന്ദരമായ ചര്‍മ്മത്തിനും ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു.
അൽഷിമേഴ്‌സ് രോഗികള്‍ ഉരുളക്കിഴങ്ങ് ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്‍റെ പ്രവർത്തനത്തെ സഹായിയ്ക്കുന്നു.