ഡ്രൈ ഫ്രൂട്സ് മിതമായ അളവിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഡ്രൈ ഫ്രൂട്ട്സുകളിൽ ഏറ്റവും കൂടുതൽ പോഷകങ്ങളുള്ള ഒന്നാണ് ബദാം. ബദാം തൊലിയോടെയും തൊലി കളഞ്ഞും കഴിക്കുന്നവരുണ്ട്
മുടിയുടെ ആരോഗ്യം മെച്ചപ്പെടാൻ ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ മികച്ചത് എന്ന് നോക്കിയാലോ?
തൊലിയോടെയുള്ള ബദാമിൽ ഫൈബർ, ആൻ്റിഓക്സിഡൻ്റ്, ആവശ്യ പോഷകങ്ങൾ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ഇവ ഏറെ സഹായകരമാണ്.
മുടിയുടെ വളർച്ചയ്ക്ക് തൊലിയുള്ളതും തൊലിയില്ലാത്തതുമായ ബദാമുകൾ നല്ലതാണ്. എന്നാൽ തൊലിയുള്ള ബദാമിൽ കൂടുതൽ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.
തൊലിയുള്ള ബദാമിൽ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമുണ്ട്. തലമുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ബദാം സഹായിക്കുന്നു.
തൊലിയുള്ള ബദാമിൽ വിറ്റാമിൻ ഇ കൂടുതൽ നിലനിൽക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യവും മുടിയുടെ ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.
തൊലിയുള്ള ബദാമിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തലമുടിയ്ക്ക് കേടുപാടുകൾ ഉണ്ടായാലും വേഗം നന്നാക്കാൻ സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക