പഴവർഗ്ഗങ്ങളിൽ രുചിയേറിയ ഫലങ്ങളിൽ ഒന്നാണ് പാഷൻ ഫ്രൂട്ട്. രുചിക്കൊപ്പം നിരവിധി ആരോഗ്യപരമായ ഗുണഫലങ്ങൾ ഉള്ള പഴം കൂടിയാണ് പാഷൻ ഫ്രൂട്ട്
പാഷൻ ഫ്രൂട്ട് ശരീരത്തിൽ പ്രതിരോധിശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. കാരറ്റെനോയിഡ്, പോളിഫിനോൾസ് തുടങ്ങിയ രോഗിപ്രതിരോധശേഷിക്ക് ആവശ്യമായ സംയുക്തങ്ങൾ പാഷൻ ഫ്രൂട്ടിൽ അടങ്ങിട്ടുണ്ട്
പാഷൻ ഫ്രൂട്ടിൽ അടങ്ങിട്ടുള്ള പിസിയറ്റനോൾ ചർമ്മ സംരക്ഷണം ഉറപ്പ് വരുത്തുന്നു. 35 മുകളിൽ പ്രായമുള്ള സ്ത്രീകളിൽ ചർമ്മം വരണ്ട് പോകാതിരിക്കാൻ ഈ സംയുക്തം സഹായിക്കുന്നതാണ്.
പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കുന്നതാണ്. ഓർക്കേണ്ടത് പ്രമേഹം ഉള്ളവർ പഞ്ചസാര ഇടാതെ വേണം പാഷൻ ഫ്രൂട്ട് കഴിക്കേണ്ടത്. എന്നാലെ ഈ ഗുണഫലം ലഭിക്കൂ
പാഷൻ ഫ്രൂട്ടിലുള്ള ആന്റി ഓക്സിഡന്റുകൾ ക്യാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. രണ്ട് തരത്തിലുള്ള ക്യാൻസർ കോഷകങ്ങൾ നശിപ്പിക്കാൻ പാഷൻ ഫ്രൂട്ട് സഹായിക്കുന്നുയെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും പാഷൻ ഫ്രൂട്ട് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാഷൻ ഫ്രൂട്ടിൽ അടങ്ങിട്ടുള്ള വൈറ്റമിൻ സി ആണ് ഇതിന് സഹായിക്കുന്നത്