ശരീരത്തില്‍ ധാതുക്കളും ഉപ്പും കലര്‍ന്ന് അമിതമായി ശരീരത്തില്‍ കെട്ടികിടക്കുന്നതിനെയാണ് വൃക്കയിലെ കല്ലുകള്‍ എന്നു പറയുന്നത്.
ഇങ്ങനെയൊരു സാഹചര്യം രൂപപ്പെടുന്നതില്‍ നാം കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ബീറ്റ്റൂട്ടില്‍ ധാരാളമായി ഓക്സലേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കിഡ്ണി സ്റ്റോണിന് കാരണമായേക്കാം.
ബദാമില്‍ ഓക്സലേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു.
ചീര അമിതമായി കഴിക്കുന്നത് കിഡ്നി സ്റ്റോണ്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
വേവിച്ച ഉരുളക്കിഴങ്ങിന്റെ തൊലി കഴിക്കുന്നത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്ന പച്ചക്കറിയാണ് വൈക്കയെങ്കിലും ഇതില്‍ വലിയ തോതില്‍ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇതിന്റെ അമിത ഉപഭോഗം വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാരകുന്നു.
ഫ്രെഞ്ച് ഫ്രൈസില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണ് ഇത് വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകുന്നു.
മധുരക്കിഴങ്ങില്‍ ഓക്സലേറ്റുകളുടെ അളവ് വളരെ കൂടുതല്‍ ആണ് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.