ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും പ്രധാനമാണ് ആവണക്കെണ്ണ. കാലിൽ ഇവ പുരട്ടി മസാജ് ചെയ്താലുള്ള ഗുണങ്ങൾ അറിയാം.
ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതാണ് ആവണക്കെണ്ണ. ഇത് കാല് വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്നു. കാലിന്റെ മറ്റ് പ്രശ്നങ്ങൾക്കും ഇത് ഫലപ്രദമാണ്.
ആവണക്കണ്ണയുടെ പ്രധാന ഘടകമായ റിസിനോലെയിക് ആസിഡിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവാദത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
കാലിൽ ആവണക്കെണ്ണ മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം മെച്ചപ്പെടുത്താൻ സാധിക്കും.
ആന്റി മൈക്രോബിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള ആവണക്കെണ്ണ ഉപയോഗിക്കുന്ന കാലിലുണ്ടാകുന്ന അണുബാധകളെ തടയാൻ സഹായിക്കും.
ആവണക്കെണ്ണ കാലിൽ മസാജ് ചെയ്യുന്നത് ടെൻഷൻ കുറയ്ക്കാൻ സഹായിക്കും. അതിലൂടെ രാത്രിയിൽ നല്ല ഉറക്കം കിട്ടാനും ഇത് ഫലപ്രദമാണ്.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള പ്രധാന പോയിന്റുകളായാണ് പാദങ്ങളെ കണക്കാക്കുന്നത്. അതിനാൽ ആവണക്കെണ്ണ ഉപയോഗിച്ച് കാൽ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക