പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് മഖാന. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും, മഖാന ഉത്തമമാണ്.
വെളുത്ത സ്പോഞ്ച് പോലുള്ള മഖാന പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ്. മഖാന കഴിയ്ക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്യും
വറുത്ത താമര വിത്താണ് മഖാന. ഫോക്സ് നട്ട്സ്, യൂറിയൽ ഫെറോക്സ്, താമര വിത്ത്, ഗോർഗോൺ നട്ട്സ്, ഫൂൽ മഖാന എന്നീ പേരുകളിലും മഖാന അറിയപ്പെടുന്നു.
കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ്. മഖാന. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഖാന കഴിച്ചോളൂ. വിശക്കുമ്പോൾ മഖാനകൾ കഴിക്കാം ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ക്ഷീണം ഉണ്ടാകില്ല, ശരീരഭാരം കുറയുകയും ചെയ്യും.
മഖാനയില്‍ ആൻറി ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ട്. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്.
ആൻറി ഓക്സിഡൻറുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് മഖാന, ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഹോർമോൺ ബാലൻസ് നിലനിർത്താൻ മഖാന സഹായിക്കുന്നു. ആർത്തവസമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ആർത്തവത്തിന് മുമ്പുള്ള ലക്ഷണങ്ങളെ നേരിടാനും ഇത് സഹായിക്കുന്നു.
മഖാന വന്ധ്യതയ്ക്ക് പരിഹാരമാണ്. മഖാന സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീ ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ മഖാന സഹായിക്കുന്നു