ഔഷധ ഗുണമുള്ള ചെടികൾ വീട്ടിൽ വളർത്തി ആരോഗ്യം പരിപാലിക്കാം.
ചർമ്മ സംരക്ഷണത്തിന് പേരുകേട്ടതാണ് കറ്റാർവാഴ. ഇത് ദഹന പ്രശ്നങ്ങൾക്കും മരുന്നാണ്.
ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ചെടിയാണ് തുളസി. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും തലവേദനയ്ക്കും പുതിനയില നല്ലതാണ്. രുചി കൂട്ടാൻ ചിലർ ഇത് ചായയിലിട്ട് കുടിക്കുന്നു.
ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഇഞ്ചി. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി പേശി വേദന കുറയ്ക്കാനും ചർദ്ദി പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്.
ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള മഞ്ഞൾ മൊത്തത്തിലുള്ള ആരോഗ്യം വീണ്ടെടുക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.
ചമോമൈൽ ചായയിൽ ഉൾപ്പെടുത്താറുണ്ത്. ഇത് നല്ല ഉറക്കം, റിലാക്സേഷൻ, ദഹനം തുടങ്ങിയവ പ്രദാനം ചെയ്യുന്നു.
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഭക്ഷണത്തിന്റെ രുചിക്ക് മാത്രമല്ല ഓർമ്മ ശക്തി വർധിപ്പിക്കാനും റോസ്മേരി ബെസ്റ്റാണ്. ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക