Benefits Of Lady Finger

വെണ്ടക്കയെ ചെറുതായി കാണേണ്ട

Ajitha Kumari
Nov 07,2023
';

പോഷക​ഗുണങ്ങളുള്ള പച്ചക്കറി

ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാം. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ നിരവധി വിഭവങ്ങൾ.

';

വെണ്ടയ്ക്ക

വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവർ വളരെ കുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതോന്നുമല്ല കേട്ടോ. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

';

നാരുകൾ

വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള Mucilaginous നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മമാണ്.

';

കാഴ്‌ചശക്‌തിക്ക് ഉത്തമം

ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. വൈറ്റമിന്‍ എയോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്.

';

ചർമ്മസംരക്ഷണം

ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ വെണ്ടയ്ക്ക് സൂപ്പറാണ്.

';

അ​മി​ത​കൊ​ഴു​പ്പ്

വെ​ണ്ടയ്​ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വെണ്ടയ്ക്കയിലെ നാ​രു​ക​ൾ സ​ഹാ​യിക്കും.

';

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി

വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം. വെ​ണ്ട​യ്ക്കയിലെ​ വി​റ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കൂട്ടാൻ നല്ലതാണ്.

';

ആന്‍റിഓ​ക്സി​ഡ​ന്‍റു​കൾ

ജ​ല​ദോ​ഷം, ചു​മ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ​നല്ലതാണ്. ശ്വാസകോശസം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ആ​സ്ത്മയി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആന്‍റിഓ​ക്സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കമാകും.

';

പൊട്ടാ​സ്യം

ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കമാകും. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും വെ​ണ്ട​യ്ക്ക സൂപ്പറാണ്

';

ഗർഭിണികൾക്കും നല്ലത്

ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യമാണ്. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story