ചക്കപ്പഴം കഴിച്ചോളൂ, ഗുണങ്ങൾ ഏറെ...!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ചക്ക. അതിനി പച്ചയായാലും പഴുത്തതായാലും ശരി. ഇതൊക്കെയാണെങ്കിലും ചക്കപ്പഴത്തിന്റെ ശരിക്കുമുള്ള ഗുണങ്ങൾ നമുക്ക് അറിയില്ല കേട്ടോ...
കേരളീയരുടെ തീൻമേശയിലെ ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവം തന്നെയാണ് ചക്കയും മരിച്ചീനിയുമൊക്കെ. സീസണായാൽ പിന്നെ ചക്കയുടെ വിഭവങ്ങളുടെ ഒരു മേളം തന്നെയാണ്.
ചക്ക ശരിക്കും ഒരു മൾട്ടി പർപ്പസ് ഭക്ഷണമാണ്. ചക്കയുടെ ശരിക്കുമുള്ള ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും കണ്ണ് തള്ളിപ്പോകും. അറിയാം ചക്കയുടെ 5 ഗുണങ്ങൾ...
ചക്ക കഴിക്കുന്നത് ശീലമാക്കുന്നത് പ്രമേഹത്തെ ഒരു പരിധിവരെ വരുതിയിലാക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചക്കയിൽ വളരെയധികം ഫൈബർ കണ്ടന്റുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന പ്രമേഹത്തെ കുറയ്ക്കാൻ ഇതിന് ശേഷിയുണ്ടെന്നാണ് പറയുന്നത്
ചക്കയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, കാൽസ്യം അബ്സോർപ്ഷനു ഏറ്റവും നിർണായകമായ ഘടകവും എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട മൂലകങ്ങളിൽ ഒന്നുമാണെന്നാണ് പറയുനന്ത. ചക്കയുടെ കഴിക്കുന്നത് എല്ലുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, രോഗങ്ങൾ എന്നിവ മാറ്റും
ചക്ക കഴിക്കുന്നതിലൂടെ തടി കൂടുമോയെന്ന ഭയം വേണ്ട. ഇതിലെ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബർ കണ്ടന്റും നിങ്ങളുടെ തൂക്കം കൂടാതെ നിയന്ത്രിക്കുന്നതിന് സഹായിക്കും.
ചക്കയിൽ വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനും, ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്നുമൊക്കെ ഒരു പരിധിവരെ തടഞ്ഞുനിർത്താനുള്ള കഴിവ് ഇതിനുണ്ട്
ചക്കയുടെ ആരോഗ്യ ഗുണങ്ങളിൽ പ്രധാനമാണ് ഇത് നിങ്ങളുടെ രോഗ പ്രതിരോധ ശേഷിയെ സ്വാധീനിക്കുന്നുവെന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ നിങ്ങളുടെ പ്രതിരോധ ശേഷിയെ ഉയർത്തും