കണ്ണിനടിയിലെ കറുപ്പ് ഇന്ന് നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ്. ജോലിയിലെ സ്ട്രെസ്, ടെൻഷൻ, ഉറക്ക കുറവ് തുടങ്ങി ഒരുപാട് കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ചില ഭക്ഷണങ്ങൾ ഡാർക്ക് സർക്കിൾസിന് പരിഹാരമാണ്.
തക്കാളി കഴിക്കുന്നതിലൂടെ രക്തചംക്രമണം വർദ്ധിപ്പിക്കാൻ കഴിയും. ഇത് കണ്ണിനടിയിലെ കറുപ്പ് മാറാൻ സഹായിക്കും.
കുക്കുമ്പർ ചർമ്മത്തിന് ജലാംശം നൽകുന്നു. കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.
ബീറ്റാ കരോട്ടിൻ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ.
ബ്ലൂബെറി കഴിക്കുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും കണ്ണുകൾക്ക് താഴെയുള്ള രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഫ്രീ റാഡിക്കിളുകളെ ചെറുത്ത് ചർമ്മത്തിന് സംരക്ഷണം നൽകുന്നു.
പച്ചക്കറികൾ കഴിക്കുന്നത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പഫ്നെസ് കുറയ്ക്കുകയും നിറവ്യത്യാസം തടയുകയും ചെയ്യുന്നു.