Calcium

ദന്താരോ​ഗ്യത്തിനും എല്ലുകളുടെ ആരോ​ഗ്യത്തിനും ഏറെ ആവശ്യമുള്ള ഒരു ധാതുവാണ് കാത്സ്യം. പാലുൽപ്പന്നങ്ങളിലും സ്വാദിഷ്ടവും ആരോ​ഗ്യകരവുമായ പല ഭക്ഷണങ്ങളിലും കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

Zee Malayalam News Desk
Nov 14,2024
';

എല്ലുകൾക്ക് ബലം

എല്ലുകൾക്കും പല്ലുകൾക്കും ശക്തി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ ഇന്ന് മുതൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക.

';

പാലുൽപ്പന്നങ്ങൾ

പാൽ, ചീസ്, തൈര് എന്നിവ കാത്സ്യത്തിൻ്റെ മികച്ച ഉറവിടങ്ങളാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്തുന്നതിന് കാത്സ്യം അത്യാവശ്യമാണ്.

';

പച്ചക്കറികൾ

ചീര, കെയ്ൽ, അര​ഗുള എന്നീ പച്ചക്കറികളിൽ കാത്സ്യവും പോഷകങ്ങളും ധാരാളമുണ്ട്. ഈ ഇലക്കറികൾ ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ്.

';

ബദാം പാൽ

ബ​ദാം പാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുകൂടാതെ ധാരാളം കാത്സ്യവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

';

സാൽമൺ

സാൽമൺ, മത്തി എന്നീ മത്സ്യങ്ങളിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകളും, കാത്സ്യവും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോ​ഗ്യത്തിന് ഇവ കഴിക്കുന്നത് ഉത്തമമാണ്.

';

ബീൻസ്, ടോഫു

ബീൻസ്, ടോഫു, പയർ എന്നിവയിൽ ധാരാളം കാത്സ്യം, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾക്ക് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story