വേനൽക്കാലത്ത് ശരീരത്തിന് ജലാംശം നൽകാൻ മികച്ച ഭക്ഷണങ്ങൾ
വേനൽക്കാലത്ത് കുടലിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന പ്രോബയോട്ടിക്കാണ് തൈര്.
വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് കുടലിൻറെ ആരോഗ്യത്തിനും ശരീരത്തിൽ ജലാംശം വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ നാരുകളും ജലാംശവും നൽകാൻ ക്വിനോവ മികച്ചതാണ്.
പച്ച ഇലക്കറികൾ വെള്ളവും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് കുടലിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
തക്കാളി ആൻറി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ്.
വെള്ളരിക്ക നാരുകൾ, ജലാംശം എന്നിവയാൽ സമ്പന്നമാണ്. ഇത് ദഹനത്തിന് മികച്ചതാണ്.
തണ്ണിമത്തൻറെ 90 ശതമാനവും വെള്ളമാണ്. ഇത് വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
തേങ്ങാവെള്ളത്തിൽ ഇല്കട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകും.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.