ബ്രേക്ക് ഫാസ്റ്റിന് മസാല പൂരി വേണോ..? ഇങ്ങനെ തയ്യാറാക്കൂ
അല്പ്പം ഗോതമ്പ് പൊടിയും മൈദ പോടിയും എടുക്കുക.
അതിലേക്ക് അൽപ്പം പച്ചമുളക്, മല്ലിയില, സവാള എന്നിവ അരിഞ്ഞ് ചേർക്കുക.
കൂടാതെ അൽപ്പം മഞ്ഞൾ പൊടിയും, ഉപ്പും എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഇനി ഇവെയല്ലാം നന്നായി മിക്സ് ആയതിന് ശേഷം സാവധാനം വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം മാവ് 5 മിനിറ്റ് മൂടി വെക്കുക. ശേഷം എടുത്ത് ഒന്നൂടെ കുഴച്ചതിന് ശേഷം ചെറിയ ഉരുളകളാക്കിയെടുക്കുക.
ചെറിയ വട്ടത്തിൽ പരത്തിയെടുക്കുക. ഒരു പാനെടുത്ത് അതിലേക്ക് ഓയിൽ ഒഴിക്കുക. പരത്തിവെച്ച മാവ് ഓയിലിലേക്ക് ഇട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.