ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ബ്ലൂബെറിയിലും സ്ട്രോബെറിയിലും രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ആന്തോസയാനിൻ എന്ന ആൻറി ഓക്സിഡൻറ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ഹൈപ്പർടെൻഷൻ നിയന്ത്രിക്കും.
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോയിൽ രക്തസമ്മർദ്ദം കുറയ്ക്കുന്ന ആൻറി ഓക്സിഡൻറായ ഫ്ലേവനോയിഡുകൾ അടങ്ങിയിരിക്കുന്നു.
തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഓട്സിൽ ബീറ്റാ ഗ്ലൂക്കൻ എന്ന ഒരു തരം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഇലക്കറികളിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
വെളുത്തുള്ളിക്ക് ആൻറി ബയോട്ടിക് ആൻറി ഫംഗൽ ഗുണങ്ങൾ ഉണ്ട്.
പരിപ്പ്, പയർ തുടങ്ങിയ ഭക്ഷണങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഗുണം ചെയ്യും.