Weight Loss

രാത്രിയിൽ ഈ കാര്യങ്ങൾ ശീലമാക്കൂ; ശരീരഭാരം കുറയ്ക്കാം...

Zee Malayalam News Desk
Nov 13,2024
';

അമിതവണ്ണം

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇവ മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. എന്നാൽ രാത്രിയിലെ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ശരീരഭാരം കൂടാതെ നിയന്ത്രിക്കാനാകും.

';

മതിയായ ഉറക്കം

മോശം ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് അമിത വിശപ്പിനും അനാരോഗ്യകരമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിനും ഇടയാക്കും. ഇത് ശരീരഭാരം കൂടാൻ കാരണമാകുന്നു. രാത്രി 7-9 മണിക്കൂർ നന്നായി ഉറങ്ങുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

അത്താഴം

രാത്രി വൈകി അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല കൊളസ്ട്രോൾ കൂടാനും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടാനും ഇത് ഇടയാക്കും.

';

ജലാംശം

ജലാംശം നിലനിർത്തുക പ്രധാനമാണ്. നന്നായിട്ടുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അത് കൊണ്ട് തന്നെ ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

';

ധ്യാനം

രാത്രി കിടക്കുന്നതിന് മുമ്പ് അൽപ നേരം ധ്യാനമോ മെഡിറ്റേഷനോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

';

മെലറ്റോണിൻ

രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോണുകൾ, ടാബ്‌ലെറ്റുക, ലാപ്പ് ടോപ്പുകൾ എന്നിവ ഉപയോ​ഗിക്കുന്നത് നിർത്തുക. കാരണം ഇവയിൽ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ഉറങ്ങുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story