ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്ന ഒരു പഴവർഗമാണ് തണ്ണിമത്തൻ
തണ്ണിമത്തന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തണ്ണിമത്തൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്
വലിയ അളവിൽ ജലാംശം അടങ്ങിയിരിക്കുന്ന പഴമായതിനാൽ തന്നെ ശരീരത്തിൽ നിർജലീകരണം തടയുന്നു.
കലോറി കുറഞ്ഞ പഴവർഗമാണ് തണ്ണിമത്തൻ.
അതിനാൽ തന്നെ ഭാരം കുറയ്ക്കുന്നവർ ഇത് കഴിക്കുന്നതിലൂടെ അവരുടെ ശരീരത്തിൽ വലിയ തോതിൽ കലോറി ഉണ്ടാകുന്നില്ല.
മാത്രമല്ല വലിയതോതിൽ ജലാംശം അടങ്ങിയതിനാൽ ഏറെ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു.
ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും തണ്ണിമത്തൻ വളരെ സഹായകരമാണ്.