കൂൺ ഒരു പ്രകൃതിദത്ത ആൻറിബയോട്ടിക്കാണ്. ഇത് അണുബാധകളെ സുഖപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു
കൂണിൽ പോഷകങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വിവിധ എൻസൈമുകളും അടങ്ങിയിട്ടുണ്ട്.
കൂണിൽ പഞ്ചസാര അടങ്ങിയിട്ടില്ല, ശരീരത്തിന് ഇൻസുലിൻ നൽകാൻ സഹായിക്കുന്നു. പ്രമേഹത്തെ പ്രതിരോധിക്കുന്നു.
കൂൺ കഴിയ്ക്കുന്നതിലൂടെ മലബന്ധം, ദഹനക്കേട് എന്നിവ ഒഴിവാക്കാം.
കൂൺ കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തുന്നു. കാരണം ഇതിൽ വൈറ്റമിൻ ഡി കൂടുതലാണ്.
ചർമ്മത്തിന്റെ യൗവനം നിലനിർത്തുകയും പ്രായമാകുന്നത് തടയുകയും ചെയ്യുന്ന ആന്റി-ഏജിംഗ് ഗുണങ്ങളാൽ സമ്പന്നമാണ് കൂണുകൾ. നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്. ഈ വിവരത്തിന് ZEE MALAYALAM NEWS ഉത്തരവാദിയല്ല.