ദിവസവും തൈര് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. കാരണം തൈരിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ അനുവധിക്കാത്ത ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ദിനവും തൈര് കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
തൈര് സ്ഥിരമായി കഴിക്കുന്നത് അസ്ഥി സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും. അസഥിക്ക് ബലം നൽകാനും സഹായിക്കുന്നു. കാരണം ഇതിൽ ധാരാളം കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്.
തൈര് കഴിക്കുന്നതിലൂടെ ദഹനവ്യവസ്ഥ ശക്തിപ്പെടുത്താൻ സഹായിക്കും. തൈരിൽ പ്രോബയോട്ടിക് രൂപത്തിൽ ജീവനുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു.
തൈര് മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. കാരണം ഇതിൽ ധാരാളം വൈറ്റമിൻ എയും സിങ്കും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ ആരോഗ്യകരമാക്കാൻ സഹായിക്കും.