ഗ്രാമ്പുവിന് വിവിധ ആൻറി ഓക്സിഡൻറുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
ഗ്രാമ്പു രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ഗ്രാമ്പൂ വെള്ളത്തിന് സ്വാഭാവിക രോഗപ്രതിരോധ ശേഷിയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഗ്രാമ്പു വെള്ളത്തിൽ രണ്ട് തരത്തിൽ പ്രവർത്തിക്കുന്ന ശക്തമായ ആൻറിവൈറൽ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
സാധാരണ ജലദോഷത്തിനും പനിക്കും കാരണമാകുന്ന ബാക്ടീരിയകളെ ഗ്രാമ്പു പ്രതിരോധിക്കാൻ സഹായിക്കും.
ഗ്രാമ്പൂ വെള്ളത്തിന് വേദനസംഹാരിയായി പ്രവർത്തിക്കാനുള്ള കഴിവുണ്ട്. ഇത് ദൈനംദിനത്തിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദനകൾ ഒഴിവാക്കുന്നു. തലവേദന, മൈഗ്രേൻ എന്നിവ ഇല്ലാതാക്കാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു.
ഗ്രാമ്പു വെള്ളം മുഖത്ത് പുരട്ടുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യും. (നിരാകരണം: നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകാൻ വേണ്ടി മാത്രമാണ് ഈ ലേഖനം. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)