ഇത്തിരി കുഞ്ഞൻ ആണെങ്കിലും ഔഷധങ്ങളുടെ കലവറയാണ് നെല്ലിക്ക.
ആദ്യം കയ്പ്പ് രസം തന്ന് പിന്നീട് മധുരിക്കുന്ന ഈ ഫലത്തിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയരിക്കുന്നു.
വെറും വയറ്റിൽ അംല ജ്യൂസ് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഏറെ ഗുണം ചെയ്യും.
ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നെല്ലിക്ക ജ്യൂസ് വളരം നല്ലതാണ്.
എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നതാണ് ഉത്തമം.
അപ്പോൾ മാത്രമേ നിങ്ങൾക്ക് അതിന്റെ പൂർണ്ണ ഫലം കാണാൻ കഴിയൂ.
എന്നാൽ രാവിലെ വെറുംവയറ്റിൽ 10 മില്ലിഗ്രാം അംല ജ്യൂസ് മാത്രമേ കഴിക്കാവൂ.
ഇതിലും കൂടുതൽ നീരു കുടിച്ചാൽ അത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
എന്നാൽ വ്യത്യസ്ത സമയങ്ങളിൽ ഇത് രണ്ടുതവണ കുടിക്കാം.