ക്യാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിച്ചോളൂ, ലഭിക്കും അടിപൊളി ഗുണങ്ങൾ!
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളാണ് ക്യാരറ്റും ബീറ്റ്റൂട്ടും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഫൈബറും ഇവ രണ്ടിലും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്.
വിറ്റാമിന്‍ എ, സി, ബി6, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവ ഈ രണ്ട് പച്ചക്കറികളിലും അടങ്ങിയിട്ടുണ്ട്.
ക്യാരറ്റും ബീറ്റ്റൂട്ടും ഒരുമിച്ച് മിക്സിയില്‍ അടിച്ച് ജ്യൂസായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകും. ക്യാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...
വിറ്റാമിന്‍ സി ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
ക്യാരറ്റിലും ബീറ്റ്റൂട്ടിലും ഒരുപോലെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്റൂട്ടില്‍ നൈട്രേറ്റ്സ് അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും.ക്യാരറ്റില്‍ ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ടിലും ക്യാരറ്റിലും കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും ചേര്‍ത്ത ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നൽകും.