Blue Tea Benefits

നീല ചായയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ അറിയാം...

Ajitha Kumari
Oct 20,2023
';

ചായ

നമ്മൾ പല തരത്തിലുള്ള ചായകൾ കുടിക്കാറുണ്ട് അല്ലെ? സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ ഒരു മുഴുനീള പട്ടിക തന്നെയുണ്ടാകും.

';

നീല ചായ

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? നീല ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന ഈ ചായയെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് സത്യം.

';

ആരോഗ്യ ഗുണങ്ങൾ

ശംഖുപുഷ്പത്തിന്റെ ഇതളുകളിൽ നിന്ന് നിർമ്മിച്ച ബ്ലൂ ടീ അഥവാ നീല ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉള്ളത്. അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും സമ്മർദ്ദത്തിനെതിരെ പോരാടാനുള്ള കഴിവിനും ഉപരി ശരീരഭാരം കുറയ്ക്കാനായും ബ്ലൂ ടീ ഉപയോഗിക്കാറുണ്ട്.

';

എന്താണ് ബ്ലൂ ടീ ?

ക്ലിറ്റോറിയ ടെർനേറ്റിയ സസ്യത്തിലെ ഉണങ്ങിയതോ പുതിയതോ ആയ ഇലകൾ പറിച്ചെടുത്ത് തയ്യാറാക്കുന്ന കഫീൻ രഹിത ഔഷധ പാനീയമാണ് നീല ചായ അഥവാ നീല ശംഖുപുഷ്പത്തിന്റെ ചായ. ഈ നീല ചായയുടെ ഏറ്റവും മികച്ച കാര്യം അത് കഫീൻ രഹിതമാണ് എന്നതാണ്. ഒപ്പം ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്.

';

വണ്ണം കുറയ്ക്കാൻ

വയറ്റിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന കാറ്റെച്ചിനുകൾ നീല ചായയിൽ അടങ്ങിയിട്ടുണ്ട്. ചെറുചൂടുള്ള വെള്ളത്തിൽ നീല ശംഘുപുഷ്പം ചേർത്ത് കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്. ഇത് കൂടുതൽ കലോറി എരിച്ചു കളയുയും.

';

മാനസികാവസ്ഥ

ശംഖുപുഷ്പത്തിന്റെ ഈ ചായയുടെ സ്വാദ് നമ്മുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കും. ഈ ചായയ്ക്ക് സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ട്. ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും തലച്ചോറിനെ ഉണർത്തുവാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിലനിർത്താനും സഹായിക്കും.

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാൻ ഇത് സഹായകരമാണെന്ന് വ്യക്തമാക്കുന്ന മതിയായ ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭ്യമല്ല.

';

കൊളസ്ട്രോൾ

ഫാറ്റി ലിവർ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നീല ചായ സഹായകമാണെന്നും പറയപ്പെടുന്നു.

';

യുവത്വം നിലനിർത്താൻ

ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് ഉള്ളതിനാൽ നീല ചായ യുവത്വം നിലനിർത്താൻ സഹായിക്കും. ഇത് ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമാക്കി നിലനിർത്തും.

';

ചർമ്മത്തിന് ഉത്തമം

ബ്ലൂ ടീയിലെ ആന്റി ഗ്ലൈക്കേഷൻ സവിശേഷത ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുക്കും. നീല ചായയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുവാൻ സഹായിക്കും.

';

സൗന്ദര്യ പരിപാലനത്തിന്

ചർമ്മത്തിന്റെയും സൗന്ദര്യത്തിന്റെയും മൊത്തത്തിലുള്ള പരിപാലനത്തിനും നീല ചായയുടെ ഗുണങ്ങൾ സഹായിക്കും.

';

കൊളാജൻ ഉൽപാദനം

നീല ചായയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വികസിപ്പിക്കാനും നിലനിർത്താനും സഹായിക്കും.

';

മുടിക്ക് ഉത്തമം

ശംഖുപുഷ്‌പം മുടിക്ക് ഉത്തമമാണ്, അതിൽ തലയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ശിരോചർമ്മം നിലനിർത്താനും ഫലപ്രദമാണെന്ന പേരിൽ അറിയപ്പെടുന്ന ഒരു സംയുക്തമായ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നു. രോമകൂപങ്ങളെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

';

VIEW ALL

Read Next Story