നീല ചായയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ അറിയാം...
നമ്മൾ പല തരത്തിലുള്ള ചായകൾ കുടിക്കാറുണ്ട് അല്ലെ? സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ ഒരു മുഴുനീള പട്ടിക തന്നെയുണ്ടാകും.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? നീല ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന ഈ ചായയെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് സത്യം.
ശംഖുപുഷ്പത്തിന്റെ ഇതളുകളിൽ നിന്ന് നിർമ്മിച്ച ബ്ലൂ ടീ അഥവാ നീല ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉള്ളത്. അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങളും സമ്മർദ്ദത്തിനെതിരെ പോരാടാനുള്ള കഴിവിനും ഉപരി ശരീരഭാരം കുറയ്ക്കാനായും ബ്ലൂ ടീ ഉപയോഗിക്കാറുണ്ട്.
ക്ലിറ്റോറിയ ടെർനേറ്റിയ സസ്യത്തിലെ ഉണങ്ങിയതോ പുതിയതോ ആയ ഇലകൾ പറിച്ചെടുത്ത് തയ്യാറാക്കുന്ന കഫീൻ രഹിത ഔഷധ പാനീയമാണ് നീല ചായ അഥവാ നീല ശംഖുപുഷ്പത്തിന്റെ ചായ. ഈ നീല ചായയുടെ ഏറ്റവും മികച്ച കാര്യം അത് കഫീൻ രഹിതമാണ് എന്നതാണ്. ഒപ്പം ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്.
വയറ്റിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന കാറ്റെച്ചിനുകൾ നീല ചായയിൽ അടങ്ങിയിട്ടുണ്ട്. ചെറുചൂടുള്ള വെള്ളത്തിൽ നീല ശംഘുപുഷ്പം ചേർത്ത് കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്. ഇത് കൂടുതൽ കലോറി എരിച്ചു കളയുയും.
ശംഖുപുഷ്പത്തിന്റെ ഈ ചായയുടെ സ്വാദ് നമ്മുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കും. ഈ ചായയ്ക്ക് സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ട്. ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും തലച്ചോറിനെ ഉണർത്തുവാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിലനിർത്താനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാൻ ഇത് സഹായകരമാണെന്ന് വ്യക്തമാക്കുന്ന മതിയായ ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭ്യമല്ല.
ഫാറ്റി ലിവർ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നീല ചായ സഹായകമാണെന്നും പറയപ്പെടുന്നു.
ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് ഉള്ളതിനാൽ നീല ചായ യുവത്വം നിലനിർത്താൻ സഹായിക്കും. ഇത് ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമാക്കി നിലനിർത്തും.
ബ്ലൂ ടീയിലെ ആന്റി ഗ്ലൈക്കേഷൻ സവിശേഷത ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുക്കും. നീല ചായയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുവാൻ സഹായിക്കും.
ചർമ്മത്തിന്റെയും സൗന്ദര്യത്തിന്റെയും മൊത്തത്തിലുള്ള പരിപാലനത്തിനും നീല ചായയുടെ ഗുണങ്ങൾ സഹായിക്കും.
നീല ചായയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വികസിപ്പിക്കാനും നിലനിർത്താനും സഹായിക്കും.
ശംഖുപുഷ്പം മുടിക്ക് ഉത്തമമാണ്, അതിൽ തലയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ശിരോചർമ്മം നിലനിർത്താനും ഫലപ്രദമാണെന്ന പേരിൽ അറിയപ്പെടുന്ന ഒരു സംയുക്തമായ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നു. രോമകൂപങ്ങളെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനും ഇത് സഹായിക്കും.