ബാർലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം
ബാർലി വെള്ളം ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നു. ഇത് ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുന്നു.
ബാർലിയിൽ ലയിക്കുന്ന നാരുകൾ ഉണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ബാർലി വെള്ളം മികച്ചതാണ്.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ബാർലി വെള്ളം നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ബാർലിയിൽ അടങ്ങിയിരിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും ബാർലി വെള്ളം മികച്ചതാണ്.
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം എന്നിവ ബാർലിയിൽ നല്ല അളവിൽ അടങ്ങിയിരിക്കുന്നു.