കറുത്ത പൊന്നെന്നറിയപ്പെടുന്ന കുരുമുളക് ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല അതിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ആ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിഷാദ രോഗത്ത ലഘൂകരിക്കാൻ സഹായിക്കും.
ചുമ ജലദോഷം പോലുള്ള പ്രശ്നങ്ങൾക്ക് കുരുമുളക് കഴിക്കുന്നത് വളരെ നല്ലതാണ്.
കുരുമുളകിൽ ക്യാൻസറും മറ്റ് മാരക രോഗങ്ങളും സുഖപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ , കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തുന്നത് ദഹനത്തിന് വളരെ നല്ലതാണ്.
കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ പിഗ്മെന്റേഷൻ (വിറ്റിലിഗോ) തടയുമെന്ന് പറയപ്പെടുന്നു. ചുളിവുകൾ, അകാല വാർദ്ധക്യം, കറുത്ത പാടുകൾ എന്നിവയും തടയുന്നു.ടട
അൽപ്പം കുരുമുളക് എടുക്കുക. അതിൽ നന്നായി തൈര് ചേർത്ത ശേഷം തലയിൽ തേച്ച്, ഒരു 30 മിനിറ്റ് പിടിപ്പിക്കുക. ശേഷം കഴുകി കളയുക. ഇത് താരൻ കളയാൻ വളരെ നല്ലതാണ്. ശ്രദ്ധിക്കേണ്ടടകാര്യം അമിതമായി കുരുമുളക് ചേർക്കരുത്. അത് തലയിൽ പൊള്ളലേൽക്കുന്നതിന് കാരണമാകുന്നു.
കുരുമുളക് അമിതഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ശരീരത്തിലെ അമിതമായ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.