മില്ലറ്റ്സ് ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അത്രയേറെ ആരോഗ്യഗുണങ്ങളാണ് മില്ലറ്റ് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. മില്ലറ്റ്സ് ഡയറ്റിൽ ഉൾപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ മില്ലറ്റുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
മില്ലറ്റുകളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ വേഗത്തിലാക്കുകയും മലബന്ധം തടയുകയും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് മില്ലറ്റുകൾ. മില്ലറ്റുകളിൽ ഗ്ലൂട്ടൻ ഇല്ലാത്തതിനാൽ ഇത് ആളുകൾക്ക് വേഗത്തിൽ ദഹിക്കുന്നു.
മില്ലറ്റുകളിലെ ഉയർന്ന ഫൈബർ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മില്ലറ്റുകളിൽ കലോറി കുറവും ഫൈബറിൻ്റെ അംശം കൂടുതലുമാണ്. ഇത് മൂലം നിങ്ങൾക്ക് വിശപ്പുണ്ടാകുന്നത് കുറയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് മില്ലറ്റുകൾ കഴിക്കുന്നത് അത്യുത്തമമാണ്.
മില്ലറ്റുകൾക്ക് കുറവ് ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ആരോഗ്യകരമായി കഴിക്കാവുന്ന ഒന്നാണ് മില്ലറ്റുകൾ.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല