Millet Benefits

മില്ലറ്റ്സ് ഉപയോ​ഗിച്ച് വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അത്രയേറെ ആരോ​ഗ്യ​ഗുണങ്ങളാണ് മില്ലറ്റ് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. മില്ലറ്റ്സ് ഡയറ്റിൽ ഉൾപ്പെടുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Zee Malayalam News Desk
Oct 09,2024
';

പോഷകങ്ങൾ

മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സംരക്ഷിക്കുന്ന മ​ഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ മില്ലറ്റുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

';

ദഹനം

മില്ലറ്റുകളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ വേ​ഗത്തിലാക്കുകയും മലബന്ധം തടയുകയും കുടലിൻ്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

';

ഗ്ലൂട്ടൻ ഫ്രീ

​ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് മില്ലറ്റുകൾ. മില്ലറ്റുകളിൽ ​ഗ്ലൂട്ടൻ ഇല്ലാത്തതിനാൽ ഇത് ആളുകൾക്ക് വേ​ഗത്തിൽ ദഹിക്കുന്നു.

';

ഹൃദയാരോ​ഗ്യം

മില്ലറ്റുകളിലെ ഉയർന്ന ഫൈബർ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറച്ച് ഹൃദ്രോ​​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

';

ശരീരഭാരം

മില്ലറ്റുകളിൽ കലോറി കുറവും ഫൈബറിൻ്റെ അം​ശം കൂടുതലുമാണ്. ഇത് മൂലം നിങ്ങൾക്ക് വിശപ്പുണ്ടാകുന്നത് കുറയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് മില്ലറ്റുകൾ കഴിക്കുന്നത് അത്യുത്തമമാണ്.

';

പ്രമേഹം

മില്ലറ്റുകൾക്ക് കുറവ് ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോ​ഗികൾക്ക് ആരോ​ഗ്യകരമായി കഴിക്കാവുന്ന ഒന്നാണ് മില്ലറ്റുകൾ.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story