വെളുത്തുള്ളിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ഇവ കഴിക്കുന്നത് ജലദോഷം കുറയ്ക്കാനും സഹായിക്കും.
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി രോഗപ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.
മഞ്ഞളിലെ കുർക്കുമിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ശരീരത്തിന് നല്ലതാണ്. ഇത് അണുബാധകളെ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.
നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും പ്രതിരോധശേഷി കൂട്ടുന്നു.
പാവയ്ക്കയിലും ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
തേൻ കഴിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടും. കാരണം ഇതിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ആപ്പിളിൽ വിറ്റാമിൻ സി, ഇ തുടങ്ങി ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.