Fenugreek Seed For Hair Growth: മുടി കൊഴിച്ചിൽ തടയാൻ ഉലുവ സൂപ്പറാ...!

Ajitha Kumari
Nov 22,2024
';

Fenugreek Amazing Benefits

ചർമ്മത്തിന് എന്നതു പോലെ തലമുടിയ്ക്കും ഉണ്ട് നിരവധി പ്രശ്നങ്ങൾ. മുടികൊഴിച്ചിലും, താരനും, ചെറിച്ചിലുമൊക്കെ അതിൽ ഉൾപ്പെടും

';

Fenugreek For Hair

ഇത് സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഉണ്ട് കേട്ടോ. ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകം പരിഹാരം കാണുന്നതിനു പകരം ഇതിനെല്ലാം കൂടിയുള്ള ഒരു ഒറ്റമൂലി കണ്ടെത്തിയാലോ?

';

Fenugreek Seeds

അത് മറ്റൊന്നുമല്ല ഇത്തിരി കുഞ്ഞൻ ഉലുവ തന്നെയാണ്. കാലങ്ങൾക്ക് മുൻപ് ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യ പരിപാലനത്തിൽ സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഒന്നായിരുന്നു ഈ ഉലുവ

';

Methi Seed For Hair

തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും, ഫോളിക്കിളുകളെ പോഷിപ്പിച്ച് തലമുടി വളർച്ചയ്ക്കും ഉലുവ നല്ലതാണ്

';

Fenugreek For Hair Growth

ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ തലമുടി ഇഴകൾക്ക് കരുത്തു പകരുന്നു മാത്രമല്ല മുടി കൊഴിച്ചിൽ മാറ്റി മുടി വളരുന്നതിന് സഹായിക്കും

';

Amazing Hair Masks

അതിനായുള്ള ചില മാസ്കുകൾ അറിയാം...

';

ഉലുവയും മുട്ടയും

ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വച്ച് ഉലുവ അരച്ചെടുത്ത് അതിലേക്ക് ഒരു മുട്ട ചേർത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടി കുറച്ചു കഴിഞ്ഞു ഷാമ്പൂ ഉപയോഗിച്ച് കഴുകുക

';

Fenugreek with Curry leaves

കുതിർത്തെടുത്ത ഉലുവയിൽ ഒരു പിടി കറിവേപ്പില കൂടി ചേർത്ത് അരച്ചെടുക്കുക. അത് തലമുടിയിൽ പുരട്ടി ശേഷം തണുത്ത കഴുകുക.

';

Fenugreek Benefits

രാത്രിയിൽ ഉലുവ വെള്ളത്തിൽ കുതിർത്ത് രാവിലെ അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ പുരട്ടുക. 45 മിനിറ്റിനു ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും ഇത് കിടുവാണ്

';

ഉലുവ, വെളിച്ചെണ്ണ

വെള്ളത്തിൽ കുതിർത്തെടുത്ത ഉലുവ നന്നായി അരച്ചെടുത്ത് അതിലേക്ക് ഇളം ചൂടുള്ള വെളിച്ചെണ്ണ കൂടി ചേർത്ത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക. 30 മിനിറ്റിനു ശേഷം കഴുകുക

';

ഉലുവ, തൈര്

കുതിർത്ത് അരച്ചെടുത്ത ഉലുവയിലേക്ക് കുറച്ച് തൈര് ചേർത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകാം.

';

ഉലുവ, ഉള്ളി

ഉലുവയും വേവിച്ച ചോറും രാത്രി വെള്ളത്തിൽ കുതിത്തു വയ്ക്കാം. അതിലേക്ക് ഉള്ളിയുടെ തൊലിയും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കാം. ഈ മിശ്രിതം തണുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി മുടിയിൽ സ്പ്രേ ചെയ്യാം

';

VIEW ALL

Read Next Story