എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും ഈ ഫലങ്ങൾ
ബെറികളിൽ ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു.
ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാനും തണ്ണിമത്തൻ മികച്ചതാണ്.
കിവി നല്ല കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
നല്ല കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് അവോക്കാഡോ. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.
ഓറഞ്ച് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
പപ്പായ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടവും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതുമായ വേനൽക്കാല പഴമാണ്.
എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ മികച്ച സ്രോതസാണ് പീച്ച് പഴം.