പ്രതിരോധശേഷി വർധിക്കുമ്പോൾ രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യതയും കുറവാണ്. ചില ഭക്ഷണങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നവയാണ്.
മഞ്ഞളിൽ ആന്റിഓക്സിഡന്റുകളും കുർക്കുമിനും അടങ്ങിയിട്ടുണ്ട്. അതിനാൽ മഞ്ഞൾ പാൽ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഇഞ്ചിയിൽ ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നതിനാൽ ഇവ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
പാലക് ചീരയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.
നെല്ലിക്ക ജ്യൂസ് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന മികച്ച പാനീയമാണ്.
തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക