മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ ആരോഗ്യകരമായ ബദലുകൾ
പഴങ്ങളിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിരിക്കുന്നു. പഴങ്ങളിൽ വിറ്റാമിനുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ബദലാണ്.
മധുരത്തോടുള്ള ആസക്തിയെ ചെറുക്കുന്നതിന് ഡാർക്ക് ചോക്ലേറ്റ് മികച്ചതാണ്. ഡാർക്ക് ചോക്ലേറ്റിന് ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്.
മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിന് ചിയ വിത്തുകൾ നല്ലതാണ്. ചിയ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുന്നു.
തൈരിൽ കാത്സ്യവും പ്രോട്ടീനും മികച്ച അളവിൽ അടങ്ങിയിരിക്കുന്നു. തൈരിൽ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു.
പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുന്നതിന് ഈന്തപ്പഴം മികച്ച ബദലാണ്. ഈന്തപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയും നാരുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.