തൊലി കളയാതെ കഴിക്കേണ്ട പച്ചക്കറികൾ ഇവയാണ്
തൊലി കളയാതെ കഴിക്കേണ്ട പച്ചക്കറികൾ ഏതെല്ലാമാണെന്ന് നോക്കാം
കാരറ്റിൻറെ തൊലി ഭക്ഷ്യയോഗ്യമാണ്. ഇതിൽ നിരവധി അവശ്യ ന്യൂട്രിയൻറുകൾ അടങ്ങിയിരിക്കുന്നു.
വെള്ളരിക്കയുടെ തൊലിയിൽ ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ കെ പോലുള്ള പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
സുക്കിനിയുടെ തൊലി ഭക്ഷ്യയോഗ്യമാണ്. ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ഉരുളക്കിഴങ്ങിൻറെ തൊലിയി നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ഭക്ഷണത്തെ പോഷകഗുണമുള്ളതാക്കുന്നു.
വഴുതനങ്ങയുടെ തൊലി ഭക്ഷ്യയോഗ്യമാണ്. ഇതിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തിന് പ്രത്യേക രുചി നൽകാനും സഹായിക്കുന്നു.
എന്നാൽ, പച്ചക്കറികൾ തൊലി കളയാതെ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്.
ഇവ നന്നായി കഴുകേണ്ടത് പ്രധാനമാണ്. കാരണം, ഇവയിൽ കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും.
തൊലിയോടെ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി പോഷക ഗുണങ്ങൾ നൽകുന്നു.