ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. എന്നാൽ ചിലപ്പോൾ കരൾ പ്രശ്നത്തിലായേക്കാം. ഇതിന് ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിക്കും അവ എന്തൊക്കെയെന്ന് നോക്കാം
കാലുകളിൽ ഒരു പക്ഷെ കണ്ടേക്കാവുന്ന പല വിധ വീക്കങ്ങളും അസ്വസ്ഥതയും കരൾ രോഗം മൂലമാകാം
മറ്റ് ശരീര ഭാഗങ്ങളിലെ പോലെ കാലുകളിലും നിറം മാറ്റം ശ്രദ്ധിച്ചാൽ ഉടൻ ഡോക്ടറെ കാണുക
ചർമ്മത്തിൽ പിത്തരസം അടിഞ്ഞുകൂടുന്നത് മൂലമാണ് ചൊറിച്ചിലുണ്ടാവുന്നത്. ഇതും ഒരു ലക്ഷണമാണ്
കാലുകളിൽ ചിലപ്പോൾ അനുഭവപ്പെടുന്ന അസഹനീയമായ വേദനയ്ക്ക് പിന്നിലും കരൾ പ്രശ്നങ്ങളാവാം
കാലുകൾ പാദങ്ങൾ എന്നിവിടങ്ങളിൽ ചിലന്തിവലകളോട് സാമ്യമുള്ള ചുവന്ന, നീല ഞരമ്പുകളുടെ കൂട്ടം കരൾ തകരാറിനെ സൂചിപ്പിക്കാം. രക്തചംക്രമണം താരതമ്യേന മന്ദഗതിയിലാകുമ്പോഴാണിത് ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)